കുവൈറ്റ് അമീര്‍ ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, July 11, 2018

കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി .സിനോ – അറബ് സഹകരണം ഗള്‍ഫ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും നിലവിലുള്ള പ്രതിസന്ധികള്‍ക് രാഷ്ട്രീയ പരിഹാരവും സമാധനവും കെട്ടുറപ്പും കൈവരിച്ചതായി അമീര്‍.

എട്ടാമത് ചൈന അറബ്മന്ത്രി തലഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമീര്‍ ഷെയ്ഖ് സബ. യമന്‍, സിറിയ, ലിബിയ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ദാരുണമായ സാഹചര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് ചൈന സുപ്രധാനമായ പങ്ക് വഹിക്കുമെന്ന പ്രത്യാശയും അമീര്‍ പ്രകടിപ്പിച്ചു.

ചൈനീസ് പ്രസിഡന്റ് ഷിച്ചിന് പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുസര്‍ക്കാരുകളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന വിവിധ കരാറുകളിലും, ഗള്‍ഫ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്ന നിരവധി ധാരണ പത്രങ്ങളിലും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബ ഖാലിദ് അല്‍ ഹമദ് അല്‍ സബ ഒപ്പു വെച്ചു.

×