Advertisment

അല്‍ അക്‌സ പള്ളിയിലെ ആക്രമണത്തില്‍ കുവൈറ്റ് അമീര്‍ അപലപിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ജറുസലേമിലെ അല്‍ അക്‌സ പള്ളിയില്‍ പലസ്തീന്‍ യുവാക്കള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് നടത്തിയ ആക്രമത്തില്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അപലപിച്ചു.

ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെയാണ് കുവൈറ്റ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും പലസ്തീനുകാരുടെ അവകാശങ്ങളെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പലസ്തീന്‍ ജനതയ്‌ക്കൊപ്പം കുവൈറ്റ് നിലകൊള്ളുന്നുവെന്നും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും അമീര്‍ പ്രഖ്യാപിച്ചു.

Advertisment