Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; കെകെഎംഎ അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ

നിര്യാണത്തിൽ കെ കെ എം എ അനുശോചിച്ചു. കുവൈത്തിന് മാത്രമല്ല , ലോകത്തിനാകെയും പ്രത്യേകിച്ച് ഗൾഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം .

കേവലം ഒരു ഭരണാധികാരി ആയിരുന്നില്ല ഷെയ്ഖ് സബാഹ് അൽ അഹമദ് അൽജാബിർ , ലോകമാകെ സമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും നിസ്തുലമായ സമർപ്പണവും സംഭാവനയും അർപ്പിച്ച വലിയ മനസ്സിനുടമയാണ് ആദ്ദേഹം .

പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് മേഖലയുടെ സമാധാനപാലനം ഉറപ്പു വരുത്തുന്നതിൽ അദ്ദേഹത്തിന്റെ ശ്രമങ്ങളും അതിലൂടെ കൈവരിച്ച നേട്ടവും അതി മഹത്തരമാണ് . വിദേശികളോട് അതി വിശാലമായ കാരുണ്യവും സ്നേഹവും അദ്ദേഹം പുലർത്തിയത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കുവൈത്തിലെ വിദേശി സമൂഹം അനുഭവിച്ചു വരികയായിരുന്നു .

അദ്ദേഹത്തിന്റെ പരലോക ജീവിതം ഏറ്റവും ഉന്നതമായ നിലയിൽ അനുഗ്രഹീതകരമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും കെ കെ എം എ പറഞ്ഞു.

Advertisment