Advertisment

കുവൈറ്റ് അമീര്‍ അന്തരിച്ചു; വിട വാങ്ങിയത് അറബ് നയതന്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകന്‍! യുക്തിപൂര്‍വ്വമായ നയങ്ങളുടെ ആചാര്യന്‍, 2014 മുതല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ ലീഡര്‍; കുവൈറ്റ് ജനതയോട് അമിത സ്‌നേഹവും വാത്സല്യവും പ്രകടിപ്പിച്ച നേതാവ് ഓര്‍മ്മയാകുമ്പോള്‍.. !

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വസ്സായിരുന്നു .വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലായിരുന്നു അമീര്‍. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്.  രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍.

Advertisment

ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര്‍ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ അതില്‍ ചിലത് മാത്രം. രാജ്യത്തെ വികസനത്തോടെപ്പം,ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം.

publive-image

2014 സെപ്തംബറില്‍ ഐക്യരാഷ്‌ട്രസഭ അദ്ദേഹത്തെ മാനുഷിക നേതാവെന്ന ബഹുമതി നല്‍കി ആദരിച്ചു. ഷേഖ് സാബായ്‌ക്ക് ജനങ്ങളോടുള്ള സ്നേഹവും വാത്സല്യവും പ്രകടമായ സംഭവമാണ് സിറ്റിയിലെ ഇമാം അല്സാദിഖ് മോസ്കില്‍ നടന്ന ദാരുണമായ ബോംബാക്രമണം. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ദുരന്തസ്ഥലത്ത് ഉടന് തന്നെ സുരക്ഷ ഭടന്മാരുടെ അകമ്പടിയില്ലാതെ പാഞ്ഞെത്തിയ അദ്ദേഹം, ഇതെല്ലാം എന്റെ കുഞ്ഞുങ്ങളാണ് എന്നു പറഞ്ഞു കൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എല്ലാവരെയും വികാരഭരിതരാക്കിയിരുന്നു.

publive-image

അമേരിക്കൻ പ്രസിഡൻറിെൻറ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവി അമീര്‍ നേടിയിരുന്നു. അറബ് നയതന്ത്രത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും ഈ വഴിയിലെ നേതാവുമാണ്  അമീർ. യു.എസ്​ പ്രസിഡൻറിെൻറ അംഗീകാരം അദ്ദേഹത്തിെൻറ പദവിയെ കൂടുതൽ ഉയർത്തി. ഈ ആദരവും ബഹുമതിയും അദ്ദേഹം ഏറെ അർഹിച്ചിരുന്നു.2014ലെ ഹ്യൂമാനിറ്റേറിയൻ ആക്​ഷൻ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അമീർ നിരവധി നേട്ടങ്ങളാണ് കരസ്​ഥമാക്കിയിട്ടുള്ളത്.

കുവൈത്തിെൻറ വിദേശനയം നിയന്ത്രിച്ച ശൈഖ് സബാഹ് യുക്തിപൂർവമുള്ള നയങ്ങളുടെ ആചാര്യനാണ്​. അദ്ദേഹം പിന്നീട് കുവൈത്ത് ഭരണാധികാരിയായി മാറുകയായിരുന്നു.ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈറ്റിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈറ്റ് ആണെന്നു പറയാം. കുവൈറ്റ് രാജ്യത്തിന്റെ തലവൻ അമീർ ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു.

publive-image

അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്.

ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം

publive-image

ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തിരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം.

Advertisment