Advertisment

അമീറിനെ ജനപ്രിയനാക്കിയത് ജനങ്ങളോടുള്ള അമിത സ്‌നേഹവും വാത്സല്യവും ; 'ഇതെല്ലാം എന്റെ കുഞ്ഞുങ്ങള്‍' എന്ന് പറഞ്ഞ് 26 പേരുടെ ജീവനെടുത്ത ബോംബാക്രമണം നടന്ന കുവൈറ്റിലെ ഷിയാ പള്ളിയിലേക്ക് അമീര്‍ പാഞ്ഞെത്തിയത് സുരക്ഷാ ഭടന്മാരുടെ പോലും അകമ്പടിയില്ലാതെ!

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : കുവൈറ്റിന്റെ പ്രിയപ്പെട്ട അമീറായിരുന്നു ഷെയ്ക് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ജനങ്ങളോടുള്ള അമിത സ്‌നേഹവും വാത്സല്യവും ആയിരുന്നു ജനങ്ങള്‍ക്കിടയില്‍ അമീറിനെ പ്രിയപ്പെട്ടവനാക്കിയത്.

Advertisment

publive-image

ഷേഖ് സാബായ്‌ക്ക് ജനങ്ങളോടുള്ള സ്നേഹവും വാത്സല്യവും പ്രകടമായ സംഭവമാണ് സിറ്റിയിലെ ഇമാം അല്സാദിഖ് മോസ്കില്‍ നടന്ന ദാരുണമായ ബോംബാക്രമണം. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ദുരന്തസ്ഥലത്ത് ഉടന് തന്നെ സുരക്ഷ ഭടന്മാരുടെ അകമ്പടിയില്ലാതെ പാഞ്ഞെത്തിയ അദ്ദേഹം, ഇതെല്ലാം എന്റെ കുഞ്ഞുങ്ങളാണ് എന്നു പറഞ്ഞു കൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എല്ലാവരെയും വികാരഭരിതരാക്കിയിരുന്നു.

2006 ജനുവരി 29 നാണ് കുവൈത്തിന്റെ 15-മത് അമീറായി ഷെയ്ക് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥാനമേറ്റത്.  കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കരുത്തനായ ഭരണാധികാരി സമാധാനത്തിന്റ വെള്ളരി പ്രാവായി ഐക്യരാഷ്ട്ര സഭയുടെ ബഹുമതിയും നേടി.

പടവുകള്‍ കയറി പ്രായോഗിക രാഷ്ട്രീയവും ദീര്‍ഘവീക്ഷണവുമുള്ള കരുത്തനായ രാജാവിനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി. 1929 ജൂണ്‍ 26-ന് ഷെയ്ഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബായുടെ നാലാമത്തെ മകനായി ജനനം. വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഷേഖ് സബ 1954-ല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തി. 1962-ല്‍ വാര്‍ത്ത വിനിമയ മന്ത്രിയായി.

publive-image

1963-ല്‍ വിദേശകാര്യ മന്ത്രിയായ ഷെയ്ഖ് സബ നീണ്ട 40 വര്‍ഷം ആ സ്ഥാനത്തു തുടര്‍ന്ന് സംശുദ്ധയമായ വിദേശനയം കൈവരിച്ചു. യു.എന്‍. പൊതുസഭയിലും നിര്‍ണായകമായ സാന്നിധ്യം അറിയിച്ചു.

2003-ല്‍ കുവൈത്ത് പ്രധാനമന്ത്രിയായി. 2006-ല്‍ 15-ാമത്  അമീറായി അധി  കാരത്തിലെത്തിയതോടെ ലോകശ്രദ്ധ പിടിച്ചു പറ്റുന്ന നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ സജീവമായ സാന്നിധ്യം അറിയിച്ചു. ഗള്‍ഫ് മേഖലയിലും ജി.സി.സി.യിലും അറബ് മേഖലയിലും സമാധാനത്തിന്റ വെള്ളരി പ്രാവായി പറന്ന് നടന്നു.

മേഖലയില്‍ സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് അമീര്‍ വഹിച്ച നിര്‍ണായകമായ പങ്ക് കണക്കിലെടുത്തു മാനുഷിക സേവനത്തിന്റെ ലോക നായകനായി 2014-ല്‍ ഐക്യരാഷ്ട്ര സഭ അമീര്‍ ഷെയ്ഖ് സബയെ ആദരിച്ചു. രാജ്യത്തെ ആധുനികതയില്‍ നിന്നും ആധുനികതയിലേക്ക് നയിക്കുകയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയ കരുത്തനായ ഭരണാധികാരി അമീര്‍ ഷെയ്ഖ് സബ.

 

Advertisment