Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം: നഷ്ടമായത് അറബ് ലോകത്തെ പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അനുശോചിച്ച് രാഷ്ട്രപതിയും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും.

അറബ് ലോകത്തിന് പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയ്ക്ക് അടുത്ത സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ അമീര്‍ കുവൈറ്റിലെ ഇന്ത്യന്‍ ജനതയ്ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്ന് മോദി അനുസ്മരിച്ചു.

മികച്ച രാജ്യതന്ത്രജ്ഞനും മാനുഷിക മൂല്യമുള്ള നേതാവുമായിരുന്ന കുവൈറ്റ് അമീര്‍ ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പറഞ്ഞു.

Advertisment