Advertisment

കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഓര്‍മ്മയായത് വിശ്വമാനവികതയുടെ പര്യായമായ ഭരണാധികാരി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പതിനഞ്ചാമത്തെ അമീറായ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സുലൈബിക്കാത്ത് ഖബറിസ്ഥാനില്‍ അല്‍പനേരം മുമ്പാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

പുതിയ അമീര്‍ ഷൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ്, പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ്, നാഷണല്‍ അസംബ്ലി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, അമീറിന്റെ മൂത്ത പുത്രനും പ്രതിരോധമന്ത്രിയുമായ ഷൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹ്മദ്, കുടുബാംഗങ്ങള്‍, മന്ത്രിമാര്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് യുഎസില്‍ നിന്ന് കുവൈറ്റ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ അമീറിന്റെ ഭൗതിക ശരീരം കുവൈറ്റിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് ഭൗതിക ശരീരം നേരെ ജുനൂബ് സുറയിലെ സാദിഖ് പ്രദേശത്തുള്ള മസ്ജിദ് അല്‍ ബിലാല്‍ അല്‍ റബീഹിലേക്ക് കൊണ്ടുപോയി.

അവിടെ മയ്യത്ത് നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സുലൈബിക്കാത്ത് ഖബറിസ്ഥാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ശക്തമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

ഷൈഖ് സബാഹ് ഓര്‍മ്മയാകുന്നതോടെ കുവൈറ്റിന് മാത്രമല്ല ലോകത്തിന് തന്നെ വിശ്വമാനവികതയുടെ പര്യായമായ ഒരു നേതാവിനെയാണ് നഷ്ടമാകുന്നത്. 2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്അഹ്‍മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍.

publive-image

ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര്‍ എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ അതില്‍ ചിലത് മാത്രം. രാജ്യത്തെ വികസനത്തോടെപ്പം,ലോകത്ത് ദുരിതമനുഭവിക്കുന്നവര്ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം.

അമേരിക്കൻ പ്രസിഡൻറിെൻറ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവി അമീര്‍ നേടിയിരുന്നു. അറബ് നയതന്ത്രത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട ഉപദേശകനും ഈ വഴിയിലെ നേതാവുമാണ് അമീർ. യു.എസ്​ പ്രസിഡൻറിെൻറ അംഗീകാരം അദ്ദേഹത്തിെൻറ പദവിയെ കൂടുതൽ ഉയർത്തി. ഈ ആദരവും ബഹുമതിയും അദ്ദേഹം ഏറെ അർഹിച്ചിരുന്നു.2014ലെ ഹ്യൂമാനിറ്റേറിയൻ ആക്​ഷൻ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അമീർ നിരവധി നേട്ടങ്ങളാണ് കരസ്​ഥമാക്കിയിട്ടുള്ളത്.

കുവൈത്തിെൻറ വിദേശനയം നിയന്ത്രിച്ച ശൈഖ് സബാഹ് യുക്തിപൂർവമുള്ള നയങ്ങളുടെ ആചാര്യനാണ്​. അദ്ദേഹം പിന്നീട് കുവൈത്ത് ഭരണാധികാരിയായി മാറുകയായിരുന്നു.

Advertisment