Advertisment

അമീറിന്റെ മടങ്ങിവരവ് ആഘോഷമാക്കി കുവൈറ്റ് ജനത ; ഒരു മാസത്തിനു ശേഷം സ്വന്തം മണ്ണില്‍ കാലു കുത്തിയ അമീറിന് സ്വാഗതമോതി പ്രവാസികളും സ്വദേശികളും ; തൊണ്ണൂറാം വയസ്സില്‍ പൗരന്മാരുടെ സ്‌നേഹം തൊട്ടറിഞ്ഞ് കുവൈറ്റിന്റെ പ്രിയപ്പെട്ട അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം കുവൈറ്റ്അമീറിന്റെ മടങ്ങിവരവ് ആഘോഷമാക്കി കുവൈറ്റ് സമൂഹം . അമേരിക്കയിലെ മെഡിക്കല്‍ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യവാനായി ബുധനാഴ്ച്ചയാണ് അമീര്‍ കുവൈറ്റിലേക്ക് മടങ്ങിയെത്തിയത്.

Advertisment

publive-image

കുവൈറ്റ് വിമാനത്താവളത്തിലെത്തിയ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ കിരീടാവകാശി ഷെയഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് , സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം , നാഷണല്‍ ഗാര്‍ഡ് പ്രസിഡന്റ് ഷെയ്ഖ് സലേം അല്‍ അലി അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ മുബാറക് ഹമദ് അല്‍ സബാഹ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ , എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Image result for kuwait amir return home

ഒരു മാസം മുമ്പ് ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലേക്ക് പോയ അമീര്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുഎസില്‍ ചികിത്സയിലായിരുന്നു.

Image result for kuwait amir return home

പൗരന്മാരുടെയും പ്രവാസികളുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയെ തുടര്‍ന്നാണ് തനിക്ക് പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ കഴിഞ്ഞതെന്ന് കഴിഞ്ഞ ദിവസം അമീര്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. തന്റെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച പൗരന്മാര്‍ക്കും അറബ് നേതാക്കന്‍മാര്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അമീര്‍ നന്ദി പറഞ്ഞു.

Image result for kuwait amir return home

തങ്ങളുടെ പ്രിയപ്പെട്ട അമീര്‍ രാജ്യത്തേയ്ക്ക് തിരികെ വരുന്നുവെന്ന വാര്‍ത്തയറിഞ്ഞ് ആഘോഷത്തിമിര്‍പ്പിലായിരുന്നു കുവൈറ്റ് ജനത . അമീറിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് തകൃതിയായി നടന്നു.

Image result for kuwait amir return home

തെരുവുകളില്‍ അമീറിന് സ്വാഗതമോതി ഫ്‌ളക്‌സുകള്‍ നിറഞ്ഞു. വിമാനത്താവളം മുതല്‍ രാജ്യത്തിന്റെ സ്‌നേഹം തൊട്ടറിഞ്ഞാണ് അമീര്‍ വസതിയിലെത്തിയത്.

Image result for kuwait amir return home

kuwait kuwait latest
Advertisment