Advertisment

കുവൈറ്റില്‍ പൊതുമാപ്പ് അവസാനിക്കാന്‍ ഒരു മാസം. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്‌ 50,000 പേര്‍. ഇനിയും ഒരു ലക്ഷത്തിലേറെ അ​ന​ധി​കൃ​ത​ താ​മ​സ​ക്കാ​ര്‍ ബാക്കി. കര്‍ശന പരിശോധനയുമായി ആഭ്യന്തര മന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ്  : കുവൈറ്റില്‍ ആഭ്യന്തര മന്ത്രാലയം അനധികൃത താമസക്കാര്‍ക്കായി പരിശോധന സജീവമാക്കി . പൊ​തു​മാ​പ്പ്​ കാ​ലം അ​വ​സാ​നി​ക്കാ​ൻ ഒ​രു​മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം അ​വ​ശേ​ഷി​ക്കെയാണ് പരിശോധന ശക്തമാക്കിയത്‌ .

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച്​ 1,54,000 അ​ന​ധി​കൃ​ത​ താ​മ​സ​ക്കാ​രാ​ണ്​ രാ​ജ്യ​ത്തു​ള്ള​ത്. 50,000ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ പൊ​തു​മാ​പ്പ്​ ​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇവരില്‍ 28,000ത്തോ​ളം പേ​ർ നാ​ടു​വി​ട്ട​പ്പോ​ൾ 20,000ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ പി​ഴ​യ​ട​ച്ച്​ താ​മ​സം നി​യ​മ​വി​ധേ​യ​മാ​ക്കി.

publive-image

ഏ​പ്രി​ൽ 22 വ​രെ​യാ​ണ്​ പൊ​തു​മാ​പ്പ്​ കാ​ലാ​വ​ധി. ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ജ​നു​വ​രി 29 മു​ത​ലാ​ണ് കു​വൈ​ത്ത് താ​മ​സ​ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പൊ​തു​മാ​പ്പ് അ​നു​വ​ദി​ച്ച​ത്.

അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ പി​ഴ​യോ ശി​ക്ഷ​യോ ഇ​ല്ലാ​തെ രാ​ജ്യം​വി​ടാ​നും പി​ഴ​യ​ട​ച്ച്​ രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും 25 ദി​വ​സ​മാ​ണ് ആ​ദ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വി​വി​ധ എം​ബ​സി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന്​ ഇ​ത്​ പി​ന്നീ​ട്​ ര​ണ്ടു​മാ​സം കൂ​ടി നീ​ട്ടി​ന​ൽ​കി. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലെ ആ​വേ​ശം പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​പ്പോ​ൾ കാ​ണു​ന്നി​ല്ല.

എം​ബ​സി​ക​ളി​ലും താ​മ​സ​കാ​ര്യ ഒാ​ഫി​സു​ക​ളി​ലും ഇ​പ്പോ​ൾ തി​ര​ക്ക്​ ഇ​ല്ല.ഇ​ന്ത്യ​ക്കാ​രാ​യ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രി​ൽ പ​കു​തി​യി​ലേ​റെ പേ​ർ തി​രി​ച്ചു​പോ​വാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല.

kuwait kuwait latest
Advertisment