Advertisment

പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുമായി കുവൈറ്റില്‍ നിന്ന് നാളെ പുറപ്പെടുന്നത് മൂന്ന് വിമാനങ്ങള്‍; കേരളത്തിലേക്ക് രണ്ടെണ്ണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ഷെല്‍ട്ടറുകളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളുമായി നാളെ മൂന്ന് വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് പുറപ്പെടും. ഇതില്‍ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഒരെണ്ണം പഞ്ചാബിലേക്ക് പോകും.

ആദ്യ വിമാനം രാവിലെ കോഴിക്കോട്ടേക്കും രണ്ടാമത്തേത് കൊച്ചിയിലേക്കും മൂന്നാമത്തേത് പഞ്ചാബിലേക്കുമാണ് പോകുന്നത്.

ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വിമാനങ്ങള്‍ നേരത്തെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവാസികള്‍ക്ക് ആശ്വാസമായി കേരളത്തിലേക്ക് രണ്ടു വിമാനങ്ങള്‍ നാളെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു മാസത്തിലേറെയായി ഷെല്‍ട്ടറുകളില്‍ കഴിയുന്ന പ്രവാസികള്‍ സ്വദേശത്തേക്ക് തിരിച്ചെത്താന്‍ നടപടികളുണ്ടാകാത്തതില്‍ ആശങ്കയിലായിരുന്നു. കേരളത്തിലേക്ക് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതോടെ അവരുടെ ആശങ്കകള്‍ക്കാണ് വിരാമമാകുന്നത്.

ഇന്ത്യയിലേക്ക് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടിയുണ്ടാകണമെന്ന് കുവൈറ്റും പലതവണ ആവശ്യപ്പെട്ടിരുന്നു. കുവൈറ്റ് സര്‍ക്കാരിന്റെ ചെലവിലാണ് പ്രവാസികളുടെ യാത്ര. എന്നാല്‍ ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കാന്‍ വൈകിയതാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ അനുമതി വൈകിയത്.

പൊതുമാപ്പ് ലഭിച്ച ഏഴായിരത്തിലധികം ഇന്ത്യക്കാര്‍ കുവൈറ്റ് ഏര്‍പ്പെടുത്തിയ ഷെല്‍ട്ടറുകളില്‍ കഴിയുന്നുണ്ട്.

Advertisment