Advertisment

ജോനാനയുടെ കൊലപാതകം ; പ്രതിയെ കുവൈറ്റിന് കൈമാറേണ്ടെന്ന് ലബനോന്‍

New Update

കുവൈറ്റ് : കുവൈറ്റിലെ അടഞ്ഞു കിടന്ന അപ്പാര്‍ട്ട്‌മെന്‍രിലെ ഫ്രീസറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളി ജോന്ന ഡാനിയേല ഡിമാഫിലിസിന്റെ ഘാതകനെ കുവൈറ്റിന് കൈമാറേണ്ടതില്ലെന്ന് ലബനോന്‍ പ്രോസിക്യൂഷന്‍. മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് നാട്ടിലേക്ക് ലബനോനിലേക്ക്​ രക്ഷപ്പെട്ട പ്രതിയെ കുവൈത്തിന് കൈമാറേണ്ടതില്ലെന്നാണ്​ ലബനാൻ ​പ്രോസിക്യൂഷന്റെ നിരീക്ഷണം .

publive-image

പ്രതിയായ നാദിർ ഇസാം അസാഫിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇൻറർപോൾ വഴി കുവൈത്ത് അപേക്ഷ നൽകിയിരുന്നു. ലെബനോൻ പൗരനെ മറ്റൊരു രാജ്യത്തിന്​ വിട്ടുകൊടുക്കുന്നതിൽ തടസ്സമുണ്ടെന്നാണ് വാദം.

kuwait kuwait latest
Advertisment