ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തുളുകൂട്ട കുവൈറ്റിന്റെ പുതുവത്സര കലണ്ടര്‍ !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 12, 2021

കുവൈറ്റ്‌: ഫർ‌വാനിയയിലെ ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തുളുകൂട്ട കുവൈറ്റ് അവരുടെ പുതുവത്സര കലണ്ടർ പുറത്തിറക്കി.

ബദര്‍ അല്‍ സമാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബാദര്‍ അല്‍ സമ കുവൈറ്റ് ഹെഡ് നഴ്‌സ് ഡെബി മോണ്ടെറോയ്ക്ക് ടികെകെ മാനേജ്‌മെന്റ് കലണ്ടറിന്റെ ആദ്യ കോപ്പി കൈമാറി.

ക്ലിനിക്കിന് നിരുപാധിക പിന്തുണ നൽകിയതിന് ഡെബി ടി കെ കെ യെ അഭിനന്ദിച്ചു. 900 ടി.കെ.കെ അംഗങ്ങൾക്കിടയിൽ കലണ്ടർ വിതരണം ചെയ്യും.

×