Advertisment

കുവൈറ്റിൽ ബ്യൂട്ടി പാര്‍ലറുകള്‍ 18-നു തുറക്കുമ്പോള്‍ സ്ഥാപന ഉടമകളെ കാത്തിരിക്കുന്നത് നിരവധി പ്രതിസന്ധികള്‍ ! അങ്ങോട്ടോ ഇങ്ങോട്ടോ കോവിഡ് പകരുമോ എന്ന ആശങ്ക, മാസ്‌കുള്ളതിനാൽ മെയ്ക്കപ്പ് വേണ്ടെന്ന പുതു ട്രെൻഡ് ! പിന്നെ വാടകയെന്ന വില്ലനും ! കാര്യങ്ങൾ ഇങ്ങനെ !

New Update

publive-image

Advertisment

കുവൈറ്റ്: ലോക്ക്ഡൌൺ ഇളവുകളുടെ ഭാഗമായി ബ്യൂട്ടി പാര്‍ലറുകളും സലൂണുകളും 18 മുതല്‍ തുറക്കാനിരിക്കെ സ്ഥാപന ഉടമകളില്‍ നിലനില്‍പിനേക്കുറിച്ചുള്ള ആശങ്ക ശക്തമായി.

സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വാടകയെക്കുറിച്ചും, ഉപഭോക്താക്കളെ സംബന്ധിച്ചും സ്ഥാപന ഉടമകള്‍ക്ക് ആശങ്കയുണ്ട്.

സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത ജോലിയാണ് ബ്യൂട്ടി പാര്‍ലറുകളിലും സലൂണുകളിലുമുള്ളത്. അതിനാല്‍ തന്നെ സ്ഥാപനങ്ങള്‍ തുറന്നാലും ഉപഭോക്താക്കള്‍ തേടി വരുമോ എന്ന ആശങ്ക ശക്തമാണ്.

പകരാം... അങ്ങോട്ടും ഇങ്ങോട്ടും !

സ്ഥാപനങ്ങളില്‍ എത്തുന്നവരില്‍ നിന്നും ജോലി ചെയ്യുന്നവര്‍ക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണ് ഈ സ്ഥാപനങ്ങളിലെ ജോലിക്കുള്ളത്. കുവൈറ്റില്‍ രോഗബാധിതരുടെ എണ്ണം കൂടുതലുമാണ്. തിരിച്ചും സാധ്യതയുണ്ട്.

കോവിഡ് ഇല്ലെന്ന് പരിശോധനകളിലൂടെയും അല്ലാതെയും ഉറപ്പുവരുത്തിയ ശേഷമാണ് പാര്‍ലറുകളിലും സലൂണുകളിലും ജീവനക്കാര്‍ ജോലി ചെയ്യുക.

എങ്കിലും ഉപഭോക്താക്കള്‍ക്ക് അത് വിശ്വാസം വരണമെന്നില്ല. അതിനാല്‍ തന്നെ ഈ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറയും എന്നതാണ് പ്രധാന ആശങ്ക.

അങ്ങനെ വന്നാല്‍ സ്ഥാപന നടത്തിപ്പ് സാമ്പത്തിക നഷ്ടത്തില്‍ കലാശിക്കും. വാടകയും ശമ്പളവും കഴിഞ്ഞ് ലാഭത്തിനുള്ള വരുമാനം കിട്ടുമോ എന്നതാണ് ആശങ്ക.

മാസ്കുണ്ടല്ലോ... മേയ്ക്കപ്പെന്തിനാ

ബ്യൂട്ടി പാര്‍ലറുകള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണിത്. ലിപിസ്റ്റിക് എന്ന സൗന്ദര്യ വര്‍ദ്ധക വസ്തുവിന് ചിലവ് തീരെയില്ല. ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത്, പുരികമൊക്കെ ലെവലാക്കി സുന്ദരിമാരായി ഇറങ്ങിവന്നാലും പുറത്തിറങ്ങണമെങ്കില്‍ മാസ്ക് വേണം. ഇല്ലെങ്കില്‍ പോലീസും പിടിക്കും കോവിഡും പിടിക്കും.

അതിനാല്‍ തന്നെ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതിരിക്കാനാകും ആളുകള്‍ ശ്രദ്ധിക്കുക. ഇതും പാര്‍ലര്‍ ബിസിനസിനെ തകര്‍ക്കും. മുമ്പ് ഹോം സര്‍വ്വീസ് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതുമില്ല.

വാടകയാണ് വില്ലന്‍ ?

പാര്‍ലറുകളും സലൂണുകളും ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് തുറന്നു പ്രവര്‍ത്തിച്ചാലും വാടകയാണ് മറ്റൊരു പ്രശ്നം. തുറക്കാന്‍ ചെല്ലുമ്പോള്‍ കെട്ടിട ഉടമകള്‍ പഴയ വാടകകൂടി ആവശ്യപ്പെടുമോ എന്ന ആശങ്ക സ്ഥാപന ഉടമകള്‍ക്കുണ്ട്.

ഇനി പഴയ വാടക ആവശ്യപ്പെട്ടില്ലെങ്കിലും നിലവിലുള്ള വാടകയ്ക്കുപോലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് അവര്‍ക്ക് യാതൊരുറപ്പുമില്ല. അതിനാല്‍ തന്നെ വാടക കുറയ്ക്കാതെ പാര്‍ലറുകളും സലൂണുകളും പ്രവര്‍ത്തിപ്പിക്കുക സാധ്യമല്ല.

വാടക കുറഞ്ഞാല്‍ മാത്രം പോര, സേവനങ്ങളുടെ നിരക്ക് അല്‍പം കൂട്ടിയില്ലെങ്കിലും സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോവുക പ്രയാസമാണ്. അതിന് മറ്റു സ്ഥാപന ഉടമകളും സഹരകിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ പായ്ക്കേജ് ഏത് പോക്കറ്റില്‍ ?

കോവി‍ഡ് പ്രതിസന്ധിയില്‍ അകപ്പെട്ട ബ്യൂട്ടി പാര്‍ലറുകള്‍ക്കും സലൂണുകള്‍ക്കുമായി സര്‍ക്കാര്‍ ഒരു സഹായ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അങ്ങനെ ഒരു സഹായം ലഭിച്ചാല്‍ അത് സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍മാര്‍ കയ്യടക്കുമോ അതോ യഥാര്‍ഥ സ്ഥാപന നടത്തിപ്പുകാര്‍ക്കു തന്നെ അത് ലഭിക്കുമോ എന്ന കാര്യത്തിലൊക്കെ ആശങ്കയുണ്ട്.

എന്തായാലും കുവൈറ്റിലെ  പ്രവാസി സമൂഹത്തെ വൃത്തിയും വെടിപ്പും ആകര്‍ഷകത്വവുമുള്ളവരായി നിലനിര്‍ത്തുന്ന ഒരു മേഖലയുടെ പ്രതിസന്ധി ഉടന്‍ പരിഹരിക്കേണ്ടതുതന്നെ !

kuwait
Advertisment