Advertisment

അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബയുടെ ദീപ്തസ്മരണയിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ് : അന്തരിച്ച കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബ എന്ന മഹാനായ ഭരണാധികാരിയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ബിഡികെ കുവൈത്ത് ചാപ്റ്ററും, മ്യൂസിക് ബീറ്റ്സും സംയുക്തമായി കുവൈത്ത് സെൻട്രൽ ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെ ഒക്ടോബർ 16 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

publive-image

അറബ് ലോകത്തിന്റെ സമാധാനത്തിനും ഒത്തൊരുമക്കും വേണ്ടി നിരന്തരം പ്രയത്നിച്ച സഹജീവി സ്നേഹത്തിന്റെയും, കരുതലിന്റെയും, കാരുണ്യത്തിന്റെയും മാതൃകയായിരുന്ന, സ്വദേശികളെയും വിദേശികളെയും ഒരേ പോലെ ചേർത്തു നിർത്തിയ നേതാവിന് രക്തദാനമെന്ന മഹത്തായ കർമ്മത്തിലൂടെ ആദരവ് പ്രകടിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

1. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരോഗ്യമന്ത്രായത്തിന്റെ നിബന്ധനകൾക്ക് വിധേയമായി തികച്ചും സുരക്ഷിതമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

2. കുവൈത്തിലെ ബ്ലഡ് ബാങ്കുകൾ ആശുപത്രികളിൽ നിന്ന് മാറി പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്നതിനാൽ, രക്തദാതാക്കൾ രോഗികളുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യത വിരളമാണ്.

ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ ലിങ്ക് :- http://www.bdkkuwait.org/event-registration/

കൂടുതൽ വിവരങ്ങൾക്ക്:

Mangaf/Fahaheel: Biji Murali: https://wa.me/96569302536

Mahboula/Abu Halifa: Ramesan: https://wa.me/96598557344

Abbassiya: Venugopal: https://wa.me/96566149067

Farwaniya: Rajesh: https://wa.me/96598738016

Salmiya: Jaikrishnan: https://wa.me/96569699029 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

kuwait kuwait latest
Advertisment