Advertisment

കുവൈറ്റില്‍ കുറയാതെ കൊവിഡ് വ്യാപനം; ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രിസഭ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. രാജ്യത്ത് കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകള്‍ കൂടുന്നത് ഉള്‍പ്പെടെയുള്ള സ്ഥിതിഗതികളെക്കുറിച്ച് ആരോഗ്യമന്ത്രി യോഗത്തില്‍ വിശദമായി അവതരിപ്പിച്ചു.

publive-image

കുവൈറ്റില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍ സുരക്ഷിതമാണെന്നും, വാക്‌സിനേഷനിലൂടെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജനം കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.

Advertisment