Advertisment

ജനിതക മാറ്റം വന്ന കൊറോണ വൈറസ്; പ്രതിരോധ നടപടികളടക്കം ചര്‍ച്ച ചെയ്യാന്‍ കുവൈറ്റില്‍ നിര്‍ണായക മന്ത്രിസഭായോഗം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും മറ്റു നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യാന്‍ കുവൈറ്റ് മന്ത്രിസഭാ ഇന്ന് ചേരും.

ആരോഗ്യമേഖലയിലെ വിഷയങ്ങള്‍ക്കാണ് യോഗത്തില്‍ പ്രഥമ പരിഗണന. വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റൈന്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ആരോഗ്യ, ആഭ്യന്തര മന്ത്രാലയ, ഡിജിസിഎ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം, കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്‍ വരുന്നതിന്റെ കാലത്താമസം ഒരു മാസം കവിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment