Advertisment

കൊറോണ സ്ഥിരീകരണം : കുവൈറ്റില്‍ ദേശീയ- വിമോചന ദിനാഘോഷങ്ങള്‍ റദ്ദാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദേശീയ- വിമോചന ദിനാഘോഷങ്ങളും അവധിയും റദ്ദാക്കിയതായി റിപ്പോര്‍ട്ട്.സുരക്ഷ പരിഗണിച്ചാണ് നടപടി. ഇറാനില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്.

Advertisment

publive-image

ഫെബ്രുവരി 25, 26 തീയ്യതികളിലാണ് കുവൈറ്റില്‍ ദേശിയ-വിമോചന ആഘോഷങ്ങള്‍ ഒരുക്കിയിരുന്നത്.

എല്ലാവര്‍ഷവും രാജ്യത്ത് അതിവിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കുറി കൊറോണയെ തുടര്‍ന്ന് ആഘോഷപരിപാടികള്‍ വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

kuwait kuwait latest
Advertisment