Advertisment

കൊവിഡ് വ്യാപനം ചെറുക്കാന്‍ കുവൈറ്റില്‍ ശക്തമായ നടപടികള്‍; സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ കുവൈറ്റ് കടക്കുന്നത് ശക്തമായ നടപടികളിലേക്ക്. ഭാഗിക കര്‍ഫ്യൂ നടപ്പാക്കുന്നതില്‍ പൊലീസിനെ സഹായിക്കാന്‍ ദേശീയ ഗാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം പറഞ്ഞു. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് തുടരുന്നത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി.

കര്‍ഫ്യൂ സമയങ്ങളില്‍ പള്ളികളിലേക്ക് നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് നടന്നുപോകാന്‍ അനുവാദമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റുകളും രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും.

ടാക്‌സികള്‍ക്ക് രണ്ട് യാത്രക്കാരെ കയറ്റാന്‍ മാത്രമാണ് അനുമതി. പബ്ലിക് സ്ഥലങ്ങളിലെ ഇരിപ്പിടങ്ങളും പാര്‍ക്കുകളും അടയ്ക്കും. എല്ലാ തരത്തിലുമുള്ള യോഗങ്ങള്‍ താത്കാലികമായി നിരോധിച്ചു ഞായറാഴ്ച മുതല്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സലൂണുകള്‍ക്കും ഹെല്‍ത്ത് ക്ലബുകള്‍ക്കും പ്രവര്‍ത്തിക്കാം. അതേസമയം, നിലവിലെ സാഹചര്യത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തികകാര്യ സമിതിയെ നിയോഗിക്കാനും തീരുമാനമായി.

Advertisment