Advertisment

കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം തിങ്കളാഴ്ച്ച നടത്തിയത് വീഡിയോ കോണ്‍ഫറന്‍സ് വഴി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് മന്ത്രിസഭയുടെ പ്രതിവാര യോഗം തിങ്കളാഴ്ച്ച നടത്തിയത് വീഡിയോ കോണ്‍ഫറന്‍സ് വഴി. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

Advertisment

publive-image

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും ആരോഗ്യമന്ത്രി ഡോ ബാസല്‍ ഹമൂദ് അല്‍ സബാഹ് യോഗത്തില്‍ വിശദീകരിച്ചു. വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള പ്രതിരോധ നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

ഈദ് അല്‍ അദയുമായി ബന്ധപ്പെട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുമ്പോളും വിതരണം ചെയ്യുമ്പോഴും ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഔഖാഫ് മന്ത്രാലയത്തെയും കുവൈറ്റ് മുന്‍സിപാലിറ്റിയെയും ചുമതലപ്പെടുത്തി.

kuwait kuwait latest Kuwait Cabinet
Advertisment