Advertisment

കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ കേരളാ അസോസിയേഷൻ ഹാളിൽ നടന്ന പ്രസ്തുത ചടങ്ങ് അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മഹിളാവേദി പ്രസിഡണ്ട് സ്മിതാ രവീന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. ആധുനിക ജീവിത ശൈലിയും രോഗങ്ങളും എന്ന വിഷയത്തിൽ മെട്രോ മെഡിക്കൽ കെയർ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ബിജി ബഷീർ ക്ലാസ്സ് എടുത്തു.

സാധാരണ ജീവതത്തിൽ നാം നേരിടുന്ന പല രോഗങ്ങളുടെയും മുഖ്യ കാരണം ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗ പ്രതിരോധത്തിനാവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ ബോധവത്കരണ ക്ലാസ്സിൽ നിരവധി പേർ പങ്കെടുത്തു. രോഗ പ്രതിരോധത്തിനും മുൻകരുതലിനും ആവശ്യമായ ഒട്ടനവധി ചോദ്യങ്ങൾക്ക് ഡോ: ബിജി ബഷീർ മറുപടി നൽകി.

ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ഷൈജിത്ത്.കെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ, രക്ഷാധികാരി ഭരതൻ,ഇ.സി, ട്രഷറർ വിനീഷ്.പി.വി എന്നിവർ സംബന്ധിച്ചു. മഹിളാവേദി സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷൈനി ശ്രീനിവാസൻ നന്ദിയും രേഖപ്പെടുത്തി.

kuwait
Advertisment