Advertisment

സൗജന്യ പാക്കേജിലുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനത്തിൽ 111 പേർ നാട്ടിലെത്തി;ഐ.ഐ.സിയുടെ കീഴിൽ ജസീറ വിമാനത്തിലാണ് കോഴിക്കോട്ടെത്തിയത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിൽ ദുരിതക്കെടുതിയിലായ നിർധനരായ പ്രവാസികൾക്കായി ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനം ഇന്ന് (ജൂലൈ 7) രാവിലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങി.

Advertisment

publive-image

111 യാത്രക്കാർക്കാണ് സൗജന്യയാത്ര നൽകിയത്.അതിൽ 80 ശതമാനം യാത്രക്കാർക്കും വന്ദേഭാരത് മിഷൻ നിരക്കിലുള്ള സൗജന്യ ടിക്കറ്റും അങ്ങേയറ്റം പ്രയാസപ്പെടുന്നവർക്ക് പൂർണ്ണമായുള്ള സൗജന്യ ടിക്കറ്റും നൽകുവാൻ സാധിച്ചു.

കുവൈത്തിലെ പല സംഘടനകളും ചാർട്ടേഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൗജന്യമായ പാക്കേജിലുള്ള കുവൈത്തിലെ ആദ്യത്തെ ചാർട്ടേഡ് വിമാനമാണ് ഐഐസി ഒരുക്കിയത്.വൃദ്ധരായവർ,സ്ത്രീകൾ,രോഗികൾ ,ജോലി നഷ്ടപ്പെട്ടവർ തുടങ്ങിവരടങ്ങുന്നതാണ് യാത്രയിലുണ്ടായിരുന്നത്.

ലഭിച്ച 500 ലധികം അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരും സമൂഹത്തിന്‍റെ പ്രഥമ മണ്ഡലത്തിനെത്തിപ്പെടാനാവാത്ത 150 ദീനാറിൽ താഴെ മാത്രം ശമ്പളം വാങ്ങിയിരുന്നവരും നാലുമാസത്തോളം ശമ്പളം കിട്ടാത്തവരുമായിരുന്നു ഈ പദ്ധതിയിൽ യോഗ്യത ലഭിച്ച മലയാളികളിൽ ഭൂരിഭാഗവുമെന്നത് ഇതിന്റെ പ്രധാന വിശേഷണമാണ്.

ജോലി നഷ്ടപ്പെടുകയും ആരോഗ്യം പ്രശ്നമാകുകയും ചെയ്തിട്ടും പണമില്ലാത്തതിന്‍റെ പേരിൽ നാട്ടിലെത്തിപ്പെടാനാവാതെ മാനസിക സമ്മർദ്ദത്തിലേക്കും ഹൃദയാഘാതത്തിലേക്കും മലയാളികൾ വഴുതി വീഴുന്ന ദുരവസ്ഥക്കൊരു പരിഹാരമെന്ന നിലക്കാണ് ഇത്തരമൊരു സൗജന്യപദ്ധതിയൊരുക്കാൻ ഇന്ത്യൻ ഇസ്ലാഹീ സെന്റർ തയ്യാറായതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനായതിൽ സന്തോഷമുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

ഇസ്ലാഹീ സെന്ററിന്റെ പ്രവർത്തകരുടേയും കുവൈത്തിലെ അഭ്യുദയകാംക്ഷികളായ പൊതുസമൂഹത്തിന്റേയും ഉദാരമായ സഹകരണം ഈ പദ്ധതിക്കുണ്ടായിരുന്നു.എം ജി എം കുവൈത്ത്,ഫ്രൈഡേ ഫോറം,ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ്,കുവൈത്ത് എഞ്ചിനേർസ് ഫോറം ,എൻ എസ് എസ് തുടങ്ങി വിവിധ സംഘടനകളുടേയും സഹകരണം യാത്രാ പദ്ധതിയെ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.

ഇന്ന് പുലർച്ചെ 1 മണിക്ക് ജസീറ എയർവേസിലാണ് യാത്രക്കാർ നാട്ടിലേക്ക് മടങ്ങിയത്.മുഴുവൻ പണം നൽകിയ 51 യാത്രക്കാരും ഇവരുടെ കൂടെയുണ്ടായിരുന്നു.യാത്രക്കാർക്കാവശ്യമായ ഭക്ഷണക്കിറ്റുകളും, കേരള സർക്കാറിന്റെ നിബന്ധന പ്രകാരമുള്ള പിപിഇ കിറ്റുകളും സംഘാടകർ എത്തിച്ചു നൽകി.

ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓർഗനൈസിംഗ് സെക്രട്ടറിമാരായ യൂനുസ് സലീം, അയ്യൂബ് ഖാൻ മാങ്കാവ്, നബീൽ ഫറോഖ്, അനസ് ആലുവ, സൈദ് മുഹമ്മദ് കൊയിലാണ്ടി എന്നിവരാണ് മുഖ്യമായും നേതൃത്വം നൽകിയവർ.

KUWAIT CHARTERED
Advertisment