കുവൈറ്റില്‍ സിഗരറ്റിനു വില വർധനവ് അനുവദിച്ചിട്ടില്ലെന്നു വാണിജ്യമന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 13, 2018

കുവൈറ്റ് : കുവൈറ്റില്‍ സിഗരറ്റിനു വില വർധനവ് അനുവദിച്ചിട്ടില്ലെന്നു വാണിജ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഖാലിദ് അൽ റൗദാൻ വ്യക്തമാക്കി. ഒരു സിഗരറ്റ് കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കുന്നതായി മന്ത്രാലയത്തിന് അറിവ് ലഭിച്ചതിനെത്തുടർന്നാണ് അധികൃതുടെ വിശദീകരണം.

ഏകപക്ഷീയമായ വില വർധനവ് ഒരിക്കലും അംഗീകരിക്കില്ല. വിപണികളിലെ ഉൽപന്നങ്ങളുടെ വില മന്ത്രാലയം കൃത്യമായി അന്വേഷിക്കുന്നെണ്ടെന്നും അധികൃതർ അറിയിച്ചു . കഴിഞ്ഞ ദിവസം മുതൽ ആണ് വിപണിയിൽ ഏറ്റവും പ്രചാരത്തിലുള്ള മാൾബോറോ മുതലായ സിഗരറ്റുകള്ക്കു 20 മുതൽ 50 ശതമാനം വരെ വിലവർദ്ധിച്ചത്

×