Advertisment

കുവൈറ്റില്‍ പ്രവാസികളുടെ സിവിൽ ഐ.ഡി കാർഡുകൾ ഇനി' സ്‍മാർട്ട്' ആകും

New Update

കുവൈറ്റ്: കുവൈറ്റില്‍ പ്രവാസികളുടെ സിവിൽ ഐ.ഡി കാർഡുകൾ ഇനിമുതൽ സ്‍മാർട്ട് ആകുമെന്ന് റിപ്പോര്‍ട്ട്‌ .നിലവിലെ സിവിൽ ഐഡി കാർഡുകൾ റദ്ദാക്കി ബദൽ സംവിധാനമായി റെസിഡൻസി കാർഡുകൾ ഏർപ്പെടുത്തുവാനും സിവിൽ ഐ.ഡി കാർഡുകൾ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്താനുമാണ് തീരുമാനം.

Advertisment

publive-image

ഇതിനായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ സമഗ്ര പദ്ധതി പുരോഗമിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു . ഏറെ നാളത്തെ പഠനത്തിനു ശേഷമാണു ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

‌ സിവിൽ ഐ.ഡി. കാർഡുകൾ സ്വദേശികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്തുവാനും പ്രവാസികൾക്ക്‌ മാഗ്നറ്റിക്‌ ചിപ്പ് അടങ്ങിയ റെസിഡൻസി കാർഡുകൾ നൽകാനുമാണു പദ്ധതി.

വ്യക്തിയുടെ മുഴുവൻ വിവരങ്ങളും അടങ്ങിയിരിക്കുന്ന റെസിഡൻസി കാർഡ്‌ ഉപയോഗിച്ച്‌ സർക്കാരുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും നിലവിൽ സിവിൽ ഐ.ഡി. ഉപയോഗിച്ചു നടത്തുന്ന മറ്റു ആവശ്യങ്ങളും നിറവേറ്റാവുന്നതാണ്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ വിദേശികൾക്ക്‌ തിരിച്ചറിയൽ രേഖയായി റെസിഡൻസി കാർഡുകളാണ്. ഇത്‌ പിന്തുടർന്ന് കൊണ്ടാണു ഈ പദ്ധതി രാജ്യത്ത്‌ നടപ്പാക്കാൻ ആലോചിക്കുക. ഇത്‌ വഴി സിവിൽ ഐ.ഡി.കാര്യാലയങ്ങളിലെ തിരക്കുകൾ കുറക്കുവാൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം കണക്ക്‌ കൂട്ടുന്നതായി പത്രം പറയുന്നു

kuwait civil id card
Advertisment