Advertisment

GKPA 2018-19 ലെ മംഗഫ്‌ /ഫഹാഹീൽ ഏരിയ കമ്മറ്റികൾ നിലവിൽ വന്നു

New Update

മംഗഫ് ഇന്ദപ്രസ്ഥാനം ഹാളിൽ ഏപ്രിൽ 6ആം തിയതി സംഘടിപ്പിച്ച മംഗഫ് ഫഹാഹീൽ ഏരിയകകളുടെ സംയുത സമ്മേളനത്തിൽ പ്രസിഡണ്ട് മുബാറക്ക് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സൂസൻ മാത്യു സ്വാഗതവും അമ്പിളി നാരായണൻ നന്ദിയും അർപ്പിച്ചു. GKPAയുടെ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് പ്രേംസൺ കായംകുളം മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

വൈസ് പ്രസിഡന്റ് സെബാസ്റ്റിയൻ വതുകാടൻ, പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിച്ചു. അംഗങ്ങൾ പ്രവാസ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും തിരിച്ചു പോക്കിന്റെ ആകുലതകൾ അറിയിച്ചും പങ്കെടുത്തത് സംഘടനയുടെ ഉദ്ദേശലക്ഷങ്ങൾക്ക് കരുത്ത് നൽകാൻ പ്രാപ്തമാക്കി.

publive-image

35 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ ഇത്തരമൊരു കൂട്ടായ്മയുടെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും അർത്ഥവത്തായ തലത്തിൽ പ്രവാസി പുനരധിവാസവും പ്രവാസി ക്ഷേമവും രാഷ്രീയ സാമുദായിക വേർതിരിവില്ലാതെ ഒരുമിച്ച് നിന്ന് പൂർത്തിയാക്കാൻ നമുക്കിന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ എന്ന ഒരു സംഘടനയുണ്ടെന്നും, പ്രവാസ ലോകത്ത് നിന്ന് സ്വന്തം നാട്ടിലുള്ള മുൻ പ്രവാസികളിലേക്ക് ഈ സന്ദേശം എത്തിച്ച് അവരെ സൊസൈറ്റിയുടെ ഭാഗമാക്കുവാൻ ഓരോ പ്രവാസിയും പരിശ്രമിക്കേണ്ടതുണ്ട് എന്നും മുഖ്യ പ്രഭാഷകനും GKPAയുടെ കുവൈറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റും ആയ പ്രേംസൺ കായംകുളം അറിയിച്ചു.

publive-image

എൻ.ആർ.ഐ കുട്ടികളുടെ വിദ്യാഭ്യാസത്തിനു സംവരണം എന്ന വ്യാജേനെ അമിത ഫീസ് ഈടാക്കുന്നത് നിർത്തലാക്കാൻ നാം സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട് എന്ന് വൈസ് പ്രസിഡന്റ് സെബാസ്റ്റിയൻ വതുകാടൻ സദസ്സിനെ ഉണർത്തിച്ചു. ഏപ്രിൽ 27നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന വാർഷിക പരിപാടിക്ക് എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണം എന്ന് പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ അറിയിച്ചു.

publive-image

മംഗഫ് ഏരിയ കമ്മറ്റി:

അശോക രാജൻ കൺവീനർ ആയും സച്ചു ഷിബി സെക്രെട്ടറിയായും അനിൽ കുമാർ ട്രഷറർ ആയും മംഗഫ് ഏരിയ കമ്മറ്റി നിലവിൽ വന്നു. ഏരിയ എക്സിക്യൂട്ടീവ് മെംബർമാർ‌ ആയി സതി പി. എസ്, നിസാറുദ്ദിൻ, ഷെമീർ , ജിബിൻ വര്ഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

ഫഹാഹീൽ ഏരിയ കമ്മറ്റി:

publive-image

ഷിയാസ് കൺവീനർ ആയും ബിനോഷ് സെക്രെട്ടറിയായും ഷാഫി കാസർകോഡ് ട്രഷറർ ആയും ഫഹാഹീൽ ഏരിയ കമ്മറ്റി നിലവിൽ വന്നു. ഏരിയ എക്സിക്യൂട്ടീവ് മെംബർ ആയി കാസിം എം.പി. തിരഞ്ഞെടുത്തു. സോണൽ കോർഡിനേറ്റർമ്മാർ ആയി അമ്പിളി നാരായണൻ , സലിം കൊടുവള്ളി , മനോജ് കോന്നി, സുജ ഇടുക്കി , എന്നിവരും തീരുമാനിക്കപ്പെട്ടു

kuwait
Advertisment