Advertisment

ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ്‌

New Update

കുവൈറ്റ് : ലണ്ടന്‍ ബ്രിഡ്ജില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് കുവൈറ്റ് വിദേശ കാര്യമന്ത്രാലയം .ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമി കത്തികൊണ്ടാണ് ആക്രമണം നടത്തിയത്.

Advertisment

publive-image

ഉസ്മാന്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.ആക്രമണം നടത്തിയ ഭീകരനെ പോലീസ് സംഭവസ്ഥലത്ത് തന്നെ വെടിവെച്ചു കൊലപ്പെടുത്തി.

2014-ല്‍ തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഉസ്മാന്‍ ഖാന്‍ അടുത്തിടെയാണ് ജയില്‍ മോചിതനായത്. പ്രാഥമികമായി ഇത് ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയാളിയുടെ കൈയ്യില്‍ നിന്നും ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഉസ്മാന്‍ ഖാനിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും ഓടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇരകളുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും കുവൈറ്റ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

kuwait kuwait latest
Advertisment