Advertisment

കുവൈറ്റില്‍ ഇന്ന് 24 ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; രോഗ ബാധിതരായ ആകെ ഇന്ത്യാക്കാരുടെ എണ്ണം 59 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 24 ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു . ഇതോടെ കുവൈറ്റില്‍ രോഗ ബാധിതരായ ആകെ ഇന്ത്യാക്കാരുടെ എണ്ണം 59 ആയി . നാട്ടില് നിന്ന് വന്ന രണ്ട് ഇന്ത്യാക്കാര്‍ക്കും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു ഇന്ത്യാക്കാരനും വൈറസ് പകര്‍ന്നിട്ടുണ്ട്.

Advertisment

publive-image

നേരത്തെ വൈറസ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഒരു ബംഗ്ലാദേശ് പൗരനും മറ്റൊരു ഇന്ത്യാക്കാരനും രോഗികളായി.

മറ്റ് രണ്ട് ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശിയും ഏത് വഴി രോഗികളായെന്ന് വ്യക്തമല്ല. ബ്രിട്ടനില്‍ നിന്ന് വന്ന ഒരു സ്വദേശിയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

kuwait kuwait latest
Advertisment