Advertisment

കുവൈറ്റില്‍ പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു ; കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിന്റെ ഭാഗമായി വൈറസ് വ്യാപനം മുന്നില്‍ കണ്ട് പ്രവാസികള്‍ കൂടുതലായി താമസിക്കുന്ന ജലീബ്, മഹബൂല പ്രദേശങ്ങളുടെ നിയന്ത്രണം പ്രത്യേക സേന ഏറ്റെടുത്തു . ഈ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക്‌ കൊറോണ വൈറസ്‌ ബാധ സംശയിക്കപ്പെട്ടതിനെ തുടർന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റിയിരുന്നു.

Advertisment

publive-image

ഈ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വഴികളിലും സേനാ വിന്യാസം നടത്തിയാണു ജനങ്ങളുടെ പോക്ക്‌ വരവ്‌ നിയന്ത്രിക്കുന്നത്‌. ഇതിനു പുറമേ ഈ പ്രദേശങ്ങളിലെ അകത്തുള്ള എല്ലാ റോഡുകളിലും സുരക്ഷാ സേന റോന്തു ചുറ്റി വരികയുമാണു. ഇന്നലെ കാലത്ത്‌ മുതൽ ഇവിടെ ഭാഗികമായി സേനാ വിന്യാസം നടത്തിയിരുന്നെങ്കിലും വൈകീട്ടോടു കൂടിയാണു നിയന്ത്രണം ശക്തമാക്കിയത്‌.

രാജ്യത്ത്‌ ഏറ്റവും അധികം ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശങ്ങളാണു ഇവ രണ്ടും. വിദേശികൾ കൂടുതലായി താമസിക്കുന്ന മറ്റു പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ പ്രത്യേക സേനയുടെ നിയന്ത്രണത്തിനു കീഴിലാക്കുമെന്നാണു അറിയുന്നത്‌. ഇതിനു പുറമേ രാജ്യത്തെ വ്യവസായ മേഖലകളിലും ഇതേ സംവിധാനം നടപ്പിലാക്കും.

kuwait kuwait latest
Advertisment