Advertisment

കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുതിച്ചു കയറ്റം ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 26 പേര്‍ക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു . ഇതുവരെ രാജ്യത്ത് 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയവരിലാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്.

Advertisment

publive-image

പൊതു ഇടങ്ങളിൽ കൂടുതൽ ഇടപഴകുന്നതും മറ്റും ഒഴിവാക്കുവാനും രോഗ പ്രതിരോധ മാർഗ്ഗങ്ങങ്ങൾ പിന്തുടരുവാനും ജാഗ്രത പാലിക്കുവാനുമാണു അധികൃതർ ആവർത്തിച്ചു ആവശ്യപ്പെടുന്നത്‌. അതിനിടെ ദേശീയ ദിന അവധി ദിനങ്ങൾ ചെലവഴിക്കുന്നതിനായി 4 ലക്ഷത്തോളം പേരാണു രാജ്യത്തു നിന്നും പുറത്ത്‌ പോയിരിക്കുന്നത്‌.

വിവിധ രാജ്യങ്ങളിൽ കഴിയുന്ന ഇവരുടെ തിരിച്ചു വരവ്‌ അവധി കഴിയുന്ന ഫെബ്രുവരി 29 മുതൽ ആരംഭിക്കും. വൈറസ്‌ ബാധ ഇല്ലെന്ന് ഉറപ്പ്‌ വരുത്തിയ ശേഷം മാത്രമായിരിക്കും ഇവരെ പുറത്തേക്ക്‌ വിടുക.

രോഗം സംശയിക്കപ്പെടുന്ന മുഴുവൻ പേരെയും മാറ്റി പാർപ്പിക്കുന്നതിനു രാജ്യത്തിന്റെ തെക്കൻ അതിർത്തി പ്രദേശമായ ഖൈറാനിലുള്ള വൻ പാർപ്പിട സമുച്ചയം ഒഴിപ്പിച്ചിരിക്കുകയാണു ആരോഗ്യമന്ത്രാലയം.

എന്നാൽ അവധി കഴിഞ്ഞു തിരിച്ചെത്തുന്ന 4 ലക്ഷത്തോളം യാത്രക്കാരെ വൈറസ്‌ ബാധ ഇല്ലെന്ന് ഉറപ്പ്‌ വരുത്തുന്ന കഠിനമായ ദൗത്യമാണു വരും ദിവസങ്ങളിൽ അധികൃതർ നേരിടുന്ന പ്രധാന വെല്ലുവിളി

 രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച്‌ 14 വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകളിൽ നടന്നുവരുന്ന സി.ബി.എസ്‌.സി.യുടെ പത്താം ക്ലാസ്‌ , പ്ലസ്‌ 2 പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത്‌ പ്രകാരം തന്നെ നടക്കുമെന്ന് വിവിധ ഇന്ത്യൻ സ്കൂളുകൾ അധികൃതർ വ്യക്തമാക്കി.

kuwait kuwait latest covid 19 corona virus
Advertisment