Advertisment

കുവൈറ്റില്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍ തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യും ; കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക വിമാനം വഴി എത്തിക്കുന്നത് ഒന്നരകോടിയോളം മുഖാവരണങ്ങള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ പ്രതിരോധത്തിന് ആവശ്യമായ മാസ്‌ക്കുകള്‍ തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്ന് റിപ്പോര്‍ട്ട് . കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക വിമാനം വഴി എത്തിക്കുന്നത് ഒന്നരകോടിയോളം മുഖാവരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഇതിനു പുറമേ രാജ്യത്തെ മുഴുവൻ കോപ്പറേറ്റീവ്‌ സൊസൈറ്റികൾ വഴി ശനിയാഴ്ച മുതൽ 10 ലക്ഷം മുഖാവരണങ്ങൾ സൗജന്യമായി വിതരണം ചെയ്യും.

publive-image

കുവൈറ്റ് വിമാന താവളം വഴിയോ രാജ്യത്തിന്റെ മറ്റു അതിർത്തി കവാടങ്ങൾ വഴിയോ യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാരും, കൊറോണ വൈറസ്‌ ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തുന്ന എല്ലാ ചട്ടങ്ങൾക്കും നിബന്ധനകൾകൾക്കും വിധേയരായിരിക്കും.

ഇത്‌ സംബന്ധിച്ച്‌ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നും നൽകുന്ന പ്രതിജ്ഞ പത്രത്തിൽ യാത്രക്കാർ ഒപ്പിട്ടു നൽകേണ്ടതാണ്. കുവൈത്തിൽ തിരിച്ചെത്തുമ്പോൾ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങൾ ആവശ്യപ്പെടുകയാണെങ്കിൽ 14 ദിവസത്തിൽ കുറയാത്ത കാലയളവിൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ താമസിക്കുന്നതിനുള്ള സന്നദ്ധതയും യാത്രക്കാർ പ്രതിജ്ഞ പത്രത്തിൽ രേഖാ മൂലം അറിയിക്കേണ്ടതാകുന്നു.

അന്താരാഷ്ട്ര തലത്തിൽ കൊറോണ വൈറസ ബാധ തടയുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങൾ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക്‌ നിരോധനം ഏർപ്പെടുത്തുവാനുള്ള സാധ്യതയും പ്രതിജ്ഞാ പത്രത്തിൽ മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

kuwait kuwait latest covid 19 corona viruse kuwait corona issue
Advertisment