Advertisment

കുവൈറ്റില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു ; വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ കൊറോണ വൈറസിന്‍റെ ഭീതി വിട്ടൊഴിയുന്നില്ല. 2 പേർക്ക്‌ കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഔദ്യോഗിക വാർത്താ ഏജൻസി കുനയാണു വിവരം പുറത്ത്‌ വിട്ടത്‌.

Advertisment

publive-image

ഇറാനിൽ നിന്ന് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ മൂന്നു പേരില്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത്‌ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം അഞ്ചായി.

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.

യൂറോപ്പിനെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇറ്റലിയിൽ മൂന്നുപേരുടെ ജീവനെടുത്തു. ഇറ്റലിയിൽ 152 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറാനിൽ എട്ടു പേരും ദക്ഷിണ കൊറിയയിൽ ആറു പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്.

kuwait news agency ( KUNA)

kuwait kuwait latest
Advertisment