Advertisment

കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 9 ഇന്ത്യക്കാർക്കടക്കം 20 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

New Update

publive-image

Advertisment

കുവൈറ്റ് : കുവൈറ്റില്‍ 9 ഇന്ത്യക്കാർക്കടക്കം 20 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. മുന്‍പ്പ് രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ടവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച 9 ഇന്ത്യക്കാര്‍.

ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ ബംഗ്ളാദേശി പൗരന്മാനും സ്വദേശികളും ഉൾപ്പെടുന്നു. യുകെ യില്‍ യാത്ര ചെയ്ത് മടങ്ങിയെത്തിയ 6 സ്വദേശികളും ഒരു ഫിലിപ്പീന്‍ പൗരനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം മൂന്ന് പേർ പുതിയതായി കൊറോണ മുക്തരായി, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 67 ആയി. ഇതിനിടെ രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാഗിക കര്‍ഫ്യൂ തുടരുകയാണ്. നിരീക്ഷണ ക്യാമ്പില്‍ കഴിയുന്നവരുടെ എണ്ണം 1231 ആയിട്ടുണ്ട്‌.

corona kuwait
Advertisment