Advertisment

കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 692 പേര്‍ക്ക് കൂടി; ഇവരില്‍ 165 പേര്‍ ഇന്ത്യാക്കാര്‍; ഇന്ന് 3 മരണവും; ആകെ മരണം 175 ആയി, രാജ്യത്തെ രോഗികളുടെ എണ്ണം 23267 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ 692 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ ഇന്ത്യാക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 23267 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു.

Advertisment

publive-image

ഇന്ന് രേഖപ്പെടുത്തിയ കേസുകളിൽ 165 ഇന്ത്യക്കാരും ,178 സ്വദേശികളും ,95 ബംഗ്ളദേശികളും ,94 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

ഫർവാനിയ .. 197

അഹ്മദി ..191

ഹവല്ലി .. 86

ജഹ്റ .. 146

ക്യാപിറ്റൽ .. 72

ഇന്ന് 640 പേര് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7946 ആയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ 193 പേര്‍ ചികിത്സയിലുണ്ട്.

kuwait kuwait latest
Advertisment