Advertisment

കുവൈറ്റില്‍ ഇന്ന് 562 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; ഇവരില്‍ 99 പേര്‍ ഇന്ത്യാക്കാര്‍; 24 മണിക്കൂറിനിടെ 1473 പേര്‍ക്ക് രോഗ മുക്തി; 6 മരണവും

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ ഇന്ന് 562 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരില്‍ 99 പേര്‍ ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 29921ആയി. ഇവരിൽ 8919പേർ ഇന്ത്യക്കാരാണ്‌.ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണ്.

Advertisment

publive-image

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്.

ഫർവ്വാനിയ 148

അഹമദി 200

ഹവല്ലി 54

കേപിറ്റൽ 55

ജഹറ 105

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 36പേരും ജിലീബിൽ നിന്ന് 30 പേർക്കും , ഖൈത്താനിൽ നിന്ന് 28 പേർക്കും പേർക്കും അബ്ദലിയിൽ നിന്ന് 23 പേർക്കും മഹബൂലയിൽ നിന്ന് 32പേർക്കും മംഗഫിൽ നിന്ന് 26 പേർക്കുമാണു രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

രോഗത്തെ തുടർന്ന് 6 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 236 ആയി.99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണു. സ്വദേശികൾ 177,ഈജിപ്ത്‌കാർ 84,ബംഗ്ലാദേശികൾ 86 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണ്.ഇന്ന് 1473 പേരാണു രോഗ മുക്തി നേടിയത്‌.

ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 17223 ആയി. ആകെ 12462 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 181 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

kuwait kuwait latest
Advertisment