Advertisment

കുവൈറ്റില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 851 പേര്‍ക്ക്; ഇവരില്‍ 165 പേര്‍ ഇന്ത്യാക്കാര്‍; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 27043 ആയി; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 7 പേര്‍; മരണസംഖ്യ 212 ആയി

New Update

കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 851 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 27043 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു.

Advertisment

publive-image

24 മണിക്കൂറിനുള്ളില്‍ രോഗത്തെ തുടർന്ന് 7 പേർ കൂടി മരണമടഞ്ഞു. കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകർക്കപ്പെട്ടവർ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 212 ആയി. 165 ഇന്ത്യക്കാർ ഉൾപ്പെടെ 851 പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌.

ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 27043 ആയി. ഇവരിൽ 8290 പേർ ഇന്ത്യക്കാരാണു.ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവർ സമ്പർക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തിൽ പെട്ടവരാണു.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണ്‌.

ഫർവ്വാനിയ 279,

അഹമദി 214,

ഹവല്ലി 117,

കേപിറ്റൽ 102,

ജഹറ139.

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ പ്രകാരം ഫർവ്വാനിയയിൽ നിന്നും 59 പേരും ജിലീബിൽ നിന്ന് 84പേർക്കും ,അബ്ദലിയിൽ നിന്ന് 53 പേർക്കുമാണ്. ഖൈത്താൻ 45. രോഗ ബാധ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്‌.

സ്വദേശികൾ 279, ഈജിപ്ത്‌കാർ 129.,ബംഗ്ലാദേശികൾ 86 മറ്റുള്ളവർ വിവിധ രാജ്യങളിൽ നിന്നുള്ളവരാണു.ഇന്ന് 1230പേരാണു രോഗ മുക്തി നേടിയത്‌. ഇത്‌ ഇന്ന് വരെ രോഗ മുക്തരുടെ എണ്ണത്തിൽ രാജ്യത്‌ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണ്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 11386 ആയി.

ആകെ. 15445 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 200 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

kuwait kuwait latest
Advertisment