Advertisment

കുവൈത്തിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അന്തരിച്ചു

New Update

publive-image

കുവൈത്ത്‌സിറ്റി : കുവൈത്തിൽ കോവിഡ് രോ​ഗബാധയെ തുടർന്ന് പത്തനംതിട്ട സ്വദേശി അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം മണലിത്തറ കുര്യൻ ( സാബു 60 ) ആണ് മരണപ്പെട്ടത്.

മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലിരിക്കെയാണ് മരണം. ഭാര്യ ജെസ്സി (ഫർവാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്) , മക്കൾ - ജിത്തു, ജിതിൻ , മരുമകൾ- റിങ്കി പുന്നൂസ് ജിത്തു, എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.

Advertisment