Advertisment

കുവൈത്തിൽ 719 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: രോ​ഗം ബാധിച്ച് മരിച്ചത് 8 പേർ

New Update

കുവൈറ്റ്: കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 719 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27762 ആയി. പുതിയ രോഗികളിൽ 156 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി.

Advertisment

publive-image

24 മണിക്കൂറിനിടെ 8 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 220 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 209 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 101 പേർക്കും അഹമ്മദിയിൽ നിന്നുള്ള 184 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 170പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതുതായി 1513 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 12899 ആയി. നിലവിൽ 14643 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 204 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

Advertisment