Advertisment

കുവൈറ്റില്‍ ഒരാഴ്ചയ്ക്കിടെ നടത്തിയത് 62721 കൊവിഡ് ടെസ്റ്റുകള്‍; മികച്ച നീക്കമെന്ന് അധികൃതര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഒരാഴ്ചയ്ക്കിടെ കുവൈറ്റില്‍ 62721 കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ കഴിഞ്ഞതായി അധികൃതര്‍. ഇത് ഒരു നല്ല കാര്യമാണെന്നും ഇതിലൂടെ രോഗബാധിതരെ കണ്ടെത്തി കൊവിഡ് വ്യാപനം ചെറുക്കാനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച 226 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞതെങ്കില്‍ ഇന്നലെ ഇത് 247 ആയി ഉയര്‍ന്നിരുന്നു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍ക്കായി മൊബൈല്‍ ഫീല്‍ഡ് യൂണിറ്റുകള്‍ സജ്ജമാണ്. അടുത്തയാഴ്ചയോടെ 30,000 ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisment