Advertisment

കുവൈറ്റില്‍ 24 മണിക്കൂറിനുള്ളില്‍ കൊറോണ സ്ഥിരീകരിച്ചത് 1041 പേര്‍ക്ക്. 5 മരണവും

New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റില്‍ വീണ്ടും കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1041 പേര്‍ക്കുകൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 5 പേര്‍ക്ക് മരണവും സംഭവിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 325 പേര്‍ ഇന്ത്യക്കാരാണ്.

അതേസമയം കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന 320 പേര്‍ രോഗ മുക്തരാകുകയും ചെയ്തിട്ടുണ്ട്. ഇതോടെ ആകെ സുഖം പ്രാപിച്ചവര്‍ 5205 ആയി ഉയര്‍ന്നിട്ടുണ്ട്. മരണമടഞ്ഞവരുടെ ആകെ എണ്ണം 129 ആണ്. രാജ്യത്ത് ഇത് വരെ 2,56,314 പേരില്‍ കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

 

corona kuwait
Advertisment