Advertisment

ടാക്ക്‌ ഡെസേർട്ട്‌ ക്രിക്കറ്റ്‌ ലീഗ്‌: റോയൽ ബ്ലാസ്റ്റേർസ്‌ ചാമ്പ്യന്മാർ

New Update

കുവൈറ്റ് ക്രിക്കറ്റ് കൗണ്സിലിന്റെ നേതൃത്വത്തിൽ നടന്ന ടാക്ക്‌ ഡെസേർട്ട്‌ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ ഡിവിഷൻ -ഈ ഗ്രൂപ്പിൽ നിന്നും റോയൽ ബ്ലാസ്റ്റേഴ്‌സ് ചമ്പ്യാന്മാരായി. ആവേശജ്വലമായ മത്സരത്തിൽ അൽ റഷീദ് ഷിപ്പിംഗ് കമ്പനി ടീമിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോയൽ ബ്ലാസ്റ്റേഴ്‌സ് ടീം ഫൈനലിൽ വിജയികളായത്.

Advertisment

publive-image

ആദ്യം ബാറ്റ് ചെയ്ത അൽ റാഷിദ് 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി . അൽ റാഷിദിന് വേണ്ടി അന്വറും (46 ), ക്യാപ്റ്റൻ നൗഷാദും ( 48 ) റൺസ് വീതം നേടി. റോയൽ ബ്ലാസ്റ്ററിൻസ് വേണ്ടി സൂരജ് 4 ഓവറിൽ 10 റൺസിന് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.

publive-image

121 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മോശമായിരുന്നു.

publive-image

ഓപ്പണർ ആയി ഇറങ്ങിയ സുഭാഷിന്റെ നേതൃത്വത്തിൽ പിന്നീട് വന്ന റോയൽ ബ്ലാസ്റ്റേഴ്സിന്റെ ബാറ്സ്മാന്മാരുടെ ക്ഷമയോട് ഉള്ള കൂട്ടുകെട്ടുകളിൽ 19 .1 ഓവറിൽ ലക്‌ഷ്യം കണ്ടു.

publive-image

50 റൺസും ഒരു വിക്കറ്റും സ്വന്തമാക്കി സുഭാഷ് ഫൈനലിൽ താരമായി.കുവൈറ്റ് ക്രിക്കറ്റ് കൌൺസിൽ ഭാരവാഹികൾ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

kuwait cricket
Advertisment