Advertisment

കുവൈത്തിൽ കർഫ്യൂ നീട്ടി: പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ജലീബ് , ഫർവാനിയ, മഹബുള്ള മേഖലകളിൽ കർശന നിയന്ത്രണം പൊതുഅവധി ഏപ്രില്‍ 26വരേയും നീട്ടി

New Update

publive-image

കുവൈത്ത്: കുവൈത്തിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർഫ്യൂ 2 മണിക്കൂർ കൂടി നീട്ടി. നിലവിലെ ഏപ്രിൽ 12 വരെയുള്ള പൊതു അവധി ഏപ്രിൽ 26 വരെ ദീർഘിപ്പിക്കുകയും, കർഫ്യൂസമയം വൈകീട്ട്‌ 5 മണി മുതൽ കാലത്ത്‌ 6 മണി വരെയായി ദീർഘിപ്പിക്കുകയും ചെയ്തു. ഇന്ന് നടന്ന മന്ത്രി സഭാ യോഗത്തിലാണു പുതിയ തീരുമാനം. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനെ കുറിച്ചും, വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തു. അതേസമയം ജലീബ് , ഫർവാനിയ, മഹബുള്ള എന്നീ സ്ഥലങ്ങളിലെ ആളുകൾക്ക് ഒരു നിശ്ചിത സമയം പുറത്തിറങ്ങാൻ ക്രമീകരിക്കും.

എക്സിറ്റ്, എൻട്രി പെർമിറ്റുള്ളവർക്ക് മാത്രം യാത്രാസൗകര്യം അനുവദിക്കാനുമാണ് പുതിയ തീരുമാനം. ഈ സ്ഥലങ്ങളിൽ സ്പെഷ്യൽ ഫോഴ്സിന്റെ നേതൃത്വത്തിൽ ചെക്ക് പോയിന്റുകൾ ഉണ്ടാകും. ഈ ചെക്ക് പോയിന്റുകളിൽ പെർമിറ്റ് കാണിച്ചാൽ മാത്രമേ പുറത്തു പോകാനുള്ള അനുവാദം ലഭിക്കൂ. ഈ പ്രദേശങ്ങളിൽ പോലീസും സ്പെഷ്യൽ ഫോഴസും കർശന നീരീക്ഷണം ഏർപ്പാടാക്കി. ദേശീയ പത്രമായ അൽ അൻബയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment