Advertisment

ഭാഗിക കര്‍ഫ്യൂ: കുവൈറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലും വിന്യസിക്കുന്നത് ആറായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ !

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ന് വൈകിട്ട് മുതല്‍ കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ആരംഭിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഏകദേശം ആറായിരം സുരക്ഷാ ഉദ്യോഗസ്ഥരെ എല്ലാ ഗവര്‍ണറേറ്റുകളിലും വിന്യസിക്കുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

publive-image

മന്ത്രിസഭ തീരുമാനം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ചയും അലംഭാവവും കാണിക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ഫ്യൂ ലംഘിക്കുന്നവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.

Advertisment