കുവൈറ്റ്: ഫോക്ക് ഫാഹഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും, കുവൈത്തിലെ കലാ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും, പ്രശസ്ത ചിത്രകാരനുമായ ദിനേശ് കെ.വി നിര്യാതനായി.
കണ്ണൂർ പയ്യന്നൂർ രാമന്തളി കുന്നത്തെരു സ്വദേശിയാണ്. ഭാര്യ എൻ. സയന (അധ്യാപിക, കതിരൂർ ഈസ്റ്റ് എൽ.പി സ്കൂൾ) മക്കൾ ധനുഷ്, ധനശ്രീ. ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഫോക്കിൻറെ സജീവ പ്രവർത്തകനായ ദിനേശിന്റെ വിയോഗത്തിൽ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.