Advertisment

കുവൈറ്റില്‍ 46കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

കുവൈറ്റ്‌ :  കുവൈറ്റില്‍ 46കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശ്രീകുമാർ (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ വച്ചയിരുന്നു അന്ത്യം.

Advertisment

publive-image

കഴിഞ്ഞ ഇരുപത് വർഷമായി കുവൈറ്റിൽ ദിവാൻ അമീരി കമ്പിനിയിൽ ഫോർമാൻ ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റിലെ നിരവധി അസ്സോസിയേഷനുകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു വരുന്നു.

ഭാര്യ: ലത ശ്രീകുമാർ ( കുവൈറ്റ് മിനിസ്ട്രി നേഴ്സ്) മക്കൾ : ശ്രുതി ശ്രീകുമാർ, ശ്രീനേഷ് ശ്രീകുമാർ

pravasi malayali pravasi malayali death
Advertisment