Advertisment

കുവൈറ്റ് അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ഇടവക വൈദികൻ പ്രകാശ് കാഞ്ഞിരത്തിങ്കലിന്റെ പിതൃ സഹോദരൻ കുര്യൻ കാഞ്ഞിരത്തിങ്കൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ഇടവക വൈദികനും സിറോമലബാർ വിശ്വാസ പരിശീലന ഡയറക്ടറുമായ ബഹുമാനപ്പെട്ട പ്രകാശ് കാഞ്ഞിരത്തിങ്കലിന്റെ പിതൃ സഹോദരൻ ശ്രീ കുര്യൻ കാഞ്ഞിരത്തിങ്കൽ നിര്യാതനായി.

Advertisment

publive-image

ശവസംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞു 2.30 ന് മാനന്തവാടി രൂപത വാളവയാൽ സെന്റ് സെബാസ്ററ്യൻസ് ദേവാലയ സെമിത്തേരിയിൽ. പരേതൻ പ്രമുഖ വാളയാർ കുടിയേറ്റ കർഷകനായ ജോസഫ് കാഞ്ഞിരത്തിങ്കലിന്റെ മൂത്ത മകനാണ്. വാളയാർ ഇടവകയിൽ ദീർഘനാൾ കമ്മറ്റി അംഗമായും കൈക്കാരനായും സേവനം അന്യഷ്ടിച്ചിട്ടുണ്ട്. കുടിയേറ്റ മേഖലയിലെ സിറോമലബാർ സഭയുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുവാൻ അദ്ദേഹത്തിനായി.

കുര്യന്റെ നിര്യാണത്തിൽ അബ്ബാസിയ സെന്റ് ഡാനിയേൽ ഇടവകാംഗങ്ങളും സിറോമലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റും ദുഃഖം രേഖപ്പെടുത്തുകയും കാഞ്ഞിരത്തിങ്കൽ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിച്ചു.

Advertisment