Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനം .നിയമം ലംഘിക്കുന്ന ഗാർഹികത്തൊഴിലാളി ഓഫിസുകൾക്കു പിഴ ചുമത്തുന്നതിനു പുറമെ ഓഫിസുകളുടെ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്യുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഫാദിൽ മുന്നറിയിപ്പു നൽകി.

Advertisment

publive-image

ഗാർഹികത്തൊഴിലാളി കമ്പനി മുഖേനയുള്ള റിക്രൂട്മെന്റിനു ഫീസ് 990 ദിനാർ ആണ്. വ്യക്തികൾ നേരിട്ടു റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 390 ദിനാർ ആണ്.

മന്ത്രാലയം ഏർപ്പെടുത്തിയ പരിധിക്കകത്തായിരിക്കണം കമ്പനികൾ ചുമത്തുന്ന ഫീസ്. അധികമായാൽ നിയമനടപടിയുണ്ടാകും. ഫീസ് സംബന്ധിച്ചു ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകളുടെ പരാതി സർക്കാർ പരിശോധിക്കും.

kuwait kuwait latest
Advertisment