Advertisment

കുവൈറ്റില്‍ ഭക്ഷണശാലകളിൽ ശുദ്ധികരിച്ച സൗജന്യ കുടിവെള്ളം നൽകാതിരുന്നാൽ ഉപഭോക്താക്കൾക്ക് പരാതിയുമായി സമീപിക്കാം

New Update

കുവൈറ്റ്: കുവൈത്തിലെ ഭക്ഷണശാലകളിൽ ശുദ്ധികരിച്ച സൗജന്യ കുടി വെള്ളം നൽകാതിരുന്നാൽ ഉപഭോക്താക്കൾക്ക് പരാതിയുമായി സമീപിക്കാമെന്ന്‌ വാണിജ്യ മന്ത്രാലയം.

Advertisment

publive-image

കുവൈത്തിലെ ഭക്ഷണശാലകളിൽ ശുദ്ധികരിച്ച സൗജന്യ കുടിവെള്ളം നൽകാതിരുന്നാൽ ഉപഭോക്താക്കൾക്ക് പരാതിയുമായി വാണിജ്യ മന്ത്രാലയത്തെ സമീപിക്കാൻ അവകാശമുണ്ടെന്നും പരാതി ലഭിച്ചാല്‍ ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികളും ഉണ്ടാകുമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

പല ഭക്ഷണശാലകളും ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം നിഷേധിക്കുകയും കുപ്പിവെള്ളങ്ങൾ വാങ്ങാൻ നിർബന്ധിതമാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ അറിയിപ്പ് എന്നാണ് സൂചന

kuwait kuwait latest
Advertisment