Advertisment

കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ഇനി പുതിയ സമതി

New Update

കുവൈറ്റ് : കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിരീക്ഷിക്കാൻ ഇനി പുതിയ സമതി. വലീദ് അൽ തബ്ബ്തബാഇ എംപി പാർലമെന്റിൽ സമർപ്പിച്ച നിർദ്ദേശം പാർലമെന്റിന്റെ ആഭ്യന്തര പ്രതിരോധ സമിതിയാണ് അംഗീകരിച്ചത്.

Advertisment

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് സമതിയുടെ പ്രധാന ചുമതല. ചില ഉപാധികളുടെ അടിസ്ഥാനത്തിലാണ് കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുക.

publive-image

കുറഞ്ഞത് 600 ദിനാർ ശമ്പളം, രണ്ടു വർഷമായി കുവൈറ്റിൽ താമസം, ബിരുദം എന്നിവയാണ് വ്യവസ്ഥകൾ. എന്നാൽ സർവകലാശാല വിദ്യാർത്ഥികൾ, വീടുകളിലെ ഡ്രൈവർമാർ, കുട്ടികളുടെ വീട്ടമ്മമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല.

ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് ഉപാദികൾ കർശനമാക്കിയതോടെ ഗതാഗത നിയമ ലംഘനങ്ങളിൽ കറവുണ്ടാകുമെന്നാണ് കുവൈറ്റിന്റെ പ്രതീക്ഷ

kuwait kuwait latest
Advertisment