Advertisment

കുവൈറ്റിലെ കമ്പനികളിൽ ഡ്രൈവർ വീസ അനുവദിക്കുന്നതിന് മുൻപ് കമ്പനികളിലെ വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും

New Update

കുവൈറ്റ് : കുവൈറ്റിലെ കമ്പനികളിൽ ഡ്രൈവർ വീസ അനുവദിക്കുന്നതിന് മുൻപ് കമ്പനികളിലെ വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും .ആഭ്യന്തരമന്ത്രാലയത്തിലുള്ള വിവരങ്ങൾ തിരയുന്നതിന് മാൻ‌പവർ അതോറിറ്റിക്ക് പ്രത്യേക പാസ്‌വേഡ് നൽകും.

Advertisment

publive-image

ഓരോ ഗവർണറേറ്റുകളിലെയും മാൻ‌പവർ അതോറിറ്റിക്ക് അതാതു ഗവർണറേറ്റുകളിലെ പരിധിയിൽ‌പ്പെട്ട കമ്പനികളുടെ വിവരമാകും പാസ്‌വേഡ് ഉപയോഗിച്ച് പരിശോധിക്കാൻ കഴിയുക. ഡ്രൈവർ വീസക്കായി കമ്പനികളിൽനിന്ന് അപേക്ഷ ലഭിച്ചാൽ മാൻപവർ അതോറിറ്റി പാസ്‌വേഡ് ഉപയോഗിച്ച് ആഭ്യന്തരമന്ത്രാലയത്തിലെ വിവരങ്ങൾ പരിശോധിക്കും.

കമ്പനിയിലെ വാഹനങ്ങളുടെ എണ്ണം, റജിസ്ട്രേഷൻ കാലാ‍വധി തുടങ്ങിയവ പരിശോധിച്ച ശേഷം അർഹത കണ്ടെത്തിയാൽ മാത്രമേ വീസ അനുവദിക്കുകയുള്ളൂ.

kuwait kuwait latest
Advertisment