Advertisment

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രവാസികളെ ഫോണില്‍ വിളിച്ച് ബാങ്ക് തട്ടിപ്പ്.ജാഗ്രത പാലിക്കാന്‍ എംബസിയുടെ നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് : ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രവാസികളെ ഫോണില്‍ വിളിച്ചു തട്ടിപ്പ്‌ നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്‌.

ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വ്യക്തികളിൽ നിന്നും ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും മറ്റും ശേഖരിച്ച് ഇതുപയോഗിച്ച് തട്ടിപ്പ് നടത്തുകയാണ് ഇവരുടെ പതിവ്. വ്യക്തി വിവരങ്ങൾ പൂർണ്ണമായും മനസ്സിലാക്കിയാണു ഇത്തരം സംഘങ്ങൾ ബന്ധപ്പെടുന്നത്‌.

നിരവധി പേരാണ് ഇവരുടെ വലയില്‍ കുടുങ്ങുന്നത്. പ്രത്യേകിച്ചും തുടക്കക്കാരായ പ്രവാസികളാണ് ഇതിലേറെയും . എന്നാല്‍ ഇന്ത്യൻ എംബസി ഇത്തരത്തിൽ ആരുടെയും വ്യക്തി വിവരങ്ങളോ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളോ ശേഖരിക്കുന്നില്ലെന്നു എംബസി വാർത്ത കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

 

kuwait
Advertisment