Advertisment

കുവൈറ്റില്‍ ജല വൈദ്യുത മന്ത്രാലയത്തില്‍ നിന്ന് 39 പ്രവാസികളെ പിരിച്ചുവിട്ടു ; 155 സ്വദേശികള്‍ക്ക് നിയമനം നല്‍കി

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി വത്ക്കരണം ശക്തമാക്കുന്ന നടപടികളുടെ ഭാഗമായി ജല-വൈദ്യുത മന്ത്രാലയത്തില്‍ നിന്നും 39 പ്രവാസികളെ പിരിച്ചുവിട്ടു. അതെസമയം 155 സ്വദേശികള്‍ക്ക് മന്ത്രാലയം പുതുതായി നിയമനം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട് .

Advertisment

publive-image

2018 ഫെബ്രുവരി മുതൽ 2019 ഫെബ്രുവരി വരെയുള്ള കാലയളവിൽ 172 പേരുടെ സേവനമാണ് ജല, വൈദ്യുത മന്ത്രാലയം അവസാനിപ്പിച്ചത്. ഇതിൽ 39 ജീവനക്കാർ പ്രവാസികളാണ്.

പുതുതായി 155 സ്വദേശികൾക്കു നിയമനം നൽകിയതായും വാർഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു പ്രവാസിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരിൽ അധികവും നിയമിക്കപ്പെട്ടത്.

kuwait kuwait latest
Advertisment